നവവരന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി. സംഭവത്തില്‍ വധുവിനെയും ഭാര്യാമാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ആണ് സംഭവം. 32കാരനായ തേജേശ്വറിനെയാണ് കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
|
മെയ് 18നായിരുന്നു തേജേശ്വറിന്റെയും ഐശ്വര്യയുടെയും വിവാഹം. ജൂണ്‍ 17ന് തേജേശ്വറിനെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. വിവാഹേതര ബന്ധം പുലര്‍ത്തിവന്ന ഐശ്വര്യ അമ്മ സുജാതയുടെ പിന്തുണയോടെ യുവാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തേജേശ്വറിന്റെ കുടുംബം ആരോപിച്ചതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഐശ്വര്യക്ക് ബാങ്ക് ജീവനക്കാരനായ മറ്റൊരു യുവാവുമായി പ്രണയമുണ്ടായിരുന്നു. അതേസമയം തേജേശ്വറുമായും യുവതി അടുത്തു. തുടര്‍ന്നാണ് തേജേശ്വറുമായുള്ള വിവാഹത്തിന് സമ്മതിച്ചത്. ഫെബ്രുവരിയില്‍ വിവാഹം നിശ്ചയിച്ചെങ്കിലും ഐശ്വര്യയെ കാണാതെ വന്നതോടെ ഇതു നീട്ടിവയ്ക്കുകയായിരുന്നു. പിന്നീട് മടങ്ങിവന്ന യുവതി തേജേശ്വറുമായി വിവാഹത്തിന് സമ്മതിക്കുകയും മെയില്‍ വിവാഹം നടത്തുകയുമായിരുന്നു.
ALSO READ: ഹണിമൂണ്‍ യാത്രയില്‍ കൊല്ലാനായി ഭര്‍ത്താവിനെ ഭാര്യ ഒപ്പംകൂട്ടിയത് 10 ലക്ഷം രൂപയുടെ ആഭരണം ധരിപ്പിച്ച്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





