29
Jun 2026
Thu
29 Jun 2026 Thu
Nipah confirmed in Kozhikkode

കോഴിക്കോട്ട് നിപ ബാധിച്ച് ചികില്‍സയിലിരിക്കുന്ന യുവാവിന്‍റെ നില അതീവ ഗുരുതരം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജീകരിച്ച പ്രത്യേക ഐസലേഷൻ വാർഡിൽ ചികില്‍സയിലാണ് യുവാവ് ഉള്ളത്. പുണെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുള്ള സാംപിളിന്‍റെ ഫലം ഇന്നു ലഭിക്കുന്നതോടെ മാത്രമേ നിപ സംബന്ധിച്ച ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം ഉണ്ടാകൂ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രോഗിയുടെ ബന്ധുക്കളോടും മറ്റും സംസാരിച്ച് രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുന്ന നടപടികൾ ജില്ലാ ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. രോഗി ആദ്യം ചികിത്സ തേടിയെത്തിയ ‍ഡി അഡിക്ഷന്‍ സെന്‍റര്‍, പിന്നീട് പ്രവേശിപ്പിച്ച നഗരത്തിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ രോഗിയുടെ സാന്നിധ്യത്തിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങളാണ് ആരോഗ്യപ്രവർത്തകർ തയ്യാറാക്കുന്നത്. രോഗിയുടെ അടുത്ത സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട അ‍ഞ്ചു പേരുടെ സാംപിൾ മെഡിക്കൽ കോളജിൽ വ്യാഴാഴ്ച രോഗനിർണയത്തിനായി പരിശോധിക്കും.

ALSO READ: കൊല്ലം ജില്ലയിൽ രണ്ടു വിദ്യാർഥികൾക്ക് ഷി​ഗെല്ല സ്ഥിരീകരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക