03
Aug 2023
Fri
03 Aug 2023 Fri

20കാരിയായ മകളെ കൊന്നശേഷം പിതാവ് മൃതദേഹം ബൈക്കില്‍ കെട്ടി ഗ്രാമത്തിലൂടെ കെട്ടിവലിച്ചു. പഞ്ചാബിലെ അമൃത്സറിലെ ജാണ്ടിയാലയ്ക്കു സമീപമാണ് സംഭവം. വീട്ടില്‍ പറയാതെ ഒരു ദിവസം മറ്റെവിടെയോ പോയി താമസിച്ചതിനെ തുടര്‍ന്നുണ്ടായ ദേഷ്യത്തിനാണ് ബാവു എന്ന കൂലിപ്പണിക്കാരന്‍ മകളെ കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകളുടെ സ്വഭാവം ശരിയല്ലെന്ന സംശയവും പിതാവിനുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞദിവസം മകള്‍ പുറത്തുപോയി താമസിച്ചത്. തിരിച്ചുവന്ന മകളെ ബാവു കൊലപ്പെടുത്തുകയും ദേഷ്യം തീരാതെ മൃതദേഹം ബൈക്കില്‍ കെട്ടി റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. കൊലക്കുറ്റം ചുമത്തി ബാവുവിനെ അറസ്റ്റ് ചെയ്തതായി ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് കുല്‍ദീപ് സിങ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക