ബെംഗളൂരു: വളര്‍ത്തുനായയെ പിടിച്ചുതിന്ന പുലിയെ വിഷംകൊടുത്തു കൊന്ന തോട്ടം തൊഴിലാളി അറസ്റ്റിൽ. മല്ലയ്യനപുര സ്വദേശി രമേഷാണ് വനംവകുപ്പിന്റെ പിടിയിലായത്.
|
കഴിഞ്ഞദിവസമാണ് മൂന്നു വയസുള്ള പെണ്‍പുലിയുടെ ജഡം കണ്ടത്. ബന്ദിപ്പുര്‍ വനമേഖലയുടെ സമീപഗ്രാമമായ കൂതനൂരുവിലെ സ്വകാര്യ തോട്ടത്തിലായിരുന്നു മൃതദേഹം. തുടർന്ന് പോസ്റ്റ്മോർട്ടത്തിൽ വിഷം ഉള്ളിൽ ചെന്നാണ് പുലി ചത്തതെന്ന് കണ്ടെത്തിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് ഇയാളുടെ വളര്‍ത്തുനായയെ പുലി പിടിച്ചത്. ഇതിൽ മനംനൊന്ത രമേഷ് നായയുടെ പാതി ഭക്ഷിച്ചനിലയിലുള്ള ജഡം കണ്ടെത്തുകയും ഇതില്‍ കീടനാശിനി തളിക്കുകയും ചെയ്തു.
പുലി വീണ്ടുമെത്തി നായയുടെ ബാക്കിയുള്ള ഭാഗം ഭക്ഷിച്ചതോടെയാണ് ചത്തത്. നായയുടെ ജഡത്തിൽ കീടനാശിനി തളിച്ചകാര്യം നാട്ടുകാരിൽ ചിലരോട് ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഇതാണ് കേസിൽ നിർണായകമായത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





