26
Sep 2025
Mon
26 Sep 2025 Mon
man kills wife over birthday party video

ആണ്‍സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത ഭാര്യയെ ഭര്‍ത്താവ് വെടിവച്ചുകൊന്നു. മധ്യപ്രദേശിലെ ഗ്വോളിയോറിലാണ് സംഭവം. നന്ദിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അരവിന്ദ് പരിഹാറിനെ പോലീസ് അറസ്റ്റ് ചെയ്തു. അരവിന്ദ് കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന നന്ദിനിയുടെ പരാതിയില്‍ ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് കൊലപാതകം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാല് ദിവസം മുമ്പാണ് നന്ദിനി ആണ്‍സുഹൃത്തായ അങ്കുഷ് പഥക്കിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്തത്. അവിഹിത ബന്ധം പുലര്‍ത്തിവന്നിരുന്ന ഭര്‍ത്താവിനോട് അകന്ന നന്ദിന് സഹപ്രവര്‍ത്തകനായ അങ്കുഷുമായി അടുപ്പത്തിലായത് അടുത്തിടെയാണ്. ഭാര്യ തന്നില്‍ നിന്നകന്നതിന്റെ പകയും അങ്കുഷിന്റെ ജന്മദിനാഘോഷത്തില്‍ അവര്‍ പങ്കെടുത്തതും അരവിന്ദിനെ പ്രകോപിപ്പിക്കുകയും ചെയ്തു.

ഭര്‍ത്താവ് ശല്യപ്പെടുത്തുന്നതിനെതിരേ വെള്ളിയാഴ്ച എസ്പി ഓഫിസിലെത്തി പരാതി നല്‍കി നന്ദിനി കൂട്ടുകാരായ അനുഷ്‌കിനും കല്ലുവിനുമൊപ്പം റിക്ഷയില്‍ തിരികെ വരുമ്പോള്‍ ഇവരെ അരവിന്ദ് കാണുകയുണ്ടായി. ഇതോടെ ഇയാള്‍ മറ്റൊരു റിക്ഷയില്‍ ഇവരെ പിന്തുടരുകയും നന്ദിനിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

2023ലായിരുന്നു ആര്യസമാജ ക്ഷേത്രത്തില്‍ വച്ച് അരവിന്ദും നന്ദിനി പരിഹാറും വിവാഹിതരായത്. ഇതിനു ശേഷം ഭര്‍ത്താവിന് കുട്ടിയുള്ള മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് നന്ദിനി കണ്ടെത്തി. ഇതേച്ചൊല്ലി വഴക്കുണ്ടായതോടെ അരവിന്ദ് ഭാര്യയെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു. ഈ കേസില്‍ ഇയാള്‍ അറസ്റ്റിലായെങ്കിലും കഴിഞ്ഞദിവസം ഇയാള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു. തുടര്‍ന്നും ഇയാള്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് യുവതി എസ്പി ഓഫിസില്‍ പരാതി നല്‍കിയത്.

ALSO READ: വിവാഹത്തിനു പോവാനായി കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു