ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയ്ക്കുള്ളിലിരുന്ന് സ്വയംഭോഗം ചെയ്ത് യുവാവ്. മറ്റു യാത്രികര്‍ക്കു മുന്നിലിരുന്നായിരുന്നു യുവാവിന്റെ ലൈംഗികവൈകൃതം.
|
സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ ഡല്‍ഹി പൊലീസിനും ഡല്‍ഹി മെട്രോക്കും നോട്ടിസയച്ചു. അങ്ങേയറ്റം മോശമായി പെരുമാറിയ യുവാവിനെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് വനിതാകമ്മീഷന്‍ ആവശ്യപ്പെട്ടു.
യുവാവിന്റെ ചെയ്തി മറ്റൊരു യാത്രികന്‍ മൈബൈലില്‍ പകര്‍ത്തി പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സമീപത്തെ സീറ്റില്‍ ഇരുന്നവര്‍ ഇയാളുടെ ചെയ്തി അവഗണിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
ഇയാളുടെ വൃത്തികേടിനെതിരേ എന്തുകൊണ്ടാണ് മറ്റു യാത്രികര്‍ പ്രതികരിക്കാതിരുന്നതെന്ന് നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ ചോദിച്ചു. ഏതാനും ദിവസം മുമ്പ് ബ്രായും ചെറിയ പാവാടയും ധരിച്ച് യുവതി ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്തിരുന്നു. ഇതിനെതിരേ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





