14
Jul 2024
Sun
14 Jul 2024 Sun
man pours hot oil on private parts of living together partners minor daughter

ബലാൽസം​ഗം ചെറുത്ത 15കാരിയുടെ സ്വകാര്യഭാ​ഗത്ത് തിളച്ച എണ്ണയൊഴിച്ച് അമ്മയുടെ ലിവിങ് ടു​ഗദ‍ർ പങ്കാളി. രാജസ്ഥാനിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെൺകുട്ടിയുടെ അമ്മയുടെ ലിവിങ് ടു​ഗ‍ദർ പങ്കാളിയായ പ്രതി സംഭവദിവസം 15കാരിയെ ബലാൽസം​ഗം ചെയ്യാൻ ശ്രമിച്ചു. പെൺകുട്ടി നീക്കം ചെറുത്തതോടെ പ്രതി തിളച്ച എണ്ണ പെൺകുട്ടിയുടെ സ്വകാര്യഭാ​ഗത്ത് ഒഴിക്കുകയായിരുന്നു. കട്ടിലിൽ കെട്ടിയിട്ടായിരുന്നു ഇയാൾ പെൺകുട്ടിയെ ആക്രമിച്ചത്.

പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിൽസ തേടിയതോടെയാണ് ക്രൂരത പുറത്തറിയുന്നത്. ഇതിനു പിന്നാലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും പോക്സോ ചുമത്തി കേസെടുക്കുകയും ചെയ്തു. പെൺകുട്ടിയുടെ മാതാവടക്കമുള്ളവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്. മകളോട് പീഡനവിവരം പുറത്തുപറയരുതെന്ന് നിർദേശിച്ചതിനെ തുടർന്നാണിത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക