02
Sep 2023
Fri
02 Sep 2023 Fri

ലഖ്നൗ: ബലാത്സംഗം ചെറുക്കുന്നതിനിടെ പെൺകുട്ടിയെ കത്തികൊണ്ട് 16 തവണ കുത്തി അക്രമി. ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൗയിലെ കോട്വാലി ഏരിയയിലാണ് ക്രൂര സംഭവം. പങ്കജ് റാവത്ത് എന്നയാളാണ് പ്രതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു വർഷമായി പ്രതി പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. ഇതേക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, പ്രശ്നം പൊലീസ് ഒത്തുതീർക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

ഇന്നലെ പെൺകുട്ടി കോച്ചിങ് ക്ലാസ് കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവെ വഴിയിൽ വച്ച് പങ്കജ് റാവത്തും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞു. ശേഷം ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു.

എന്നാൽ പെൺകുട്ടി ശക്തമായി പ്രതിരോധിച്ചു. ഇതോടെയാണ് അക്രമി കത്തിയെടുത്ത് തുടരെ കുത്തിയത്. പെൺകുട്ടിയുടെ നിലവിളി കേട്ട് ആളുകളെത്തിയപ്പോഴേക്കും 16 തവണ കുത്തേറ്റിരുന്നു. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.