22
Jan 2023
Sat
22 Jan 2023 Sat

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ തകര്‍പ്പന്‍ ജയമവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് സിറ്റിയെ ബദ്ധവൈരിയായ യുനൈറ്റഡ് തകര്‍ത്തുവിട്ടത്. ഒരു ഗോളിന് പിന്നിട്ട് നിന്ന് ശേഷമായിരുന്നു യുണൈറ്റഡിന്റെ ജയം. 60ാം മിനുട്ടില്‍ ജാക്ക് ഗ്രീലീഷിന്റെ ഗോളില്‍ സിറ്റി മുന്നിലെത്തിയിരുന്നു. എന്നാല്‍ 78ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. 82ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്ഫോഡിന്റെ ഗോളിലൂടെ ചെകുത്താന്‍മാര്‍ ജയിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരത്തിന്റെ ആദ്യ പകുതിയില്‍ സിറ്റിയാണ് ആധിപത്യം പുലര്‍ത്തിയതെങ്കിലും കൂടുതല്‍ ഗോളവസരം സൃഷ്ടിച്ചത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആയിരുന്നു. റാഷ്ഫോര്‍ഡ് എഡേഴ്സണെ മറികടന്നു എങ്കിലും ഗോള്‍ ലൈനില്‍ വെച്ച് റാഷ്ഫോര്‍ഡിനെ മാനുവല്‍ അകാന്‍ജിയുടെ ബ്ലോക്ക് തടഞ്ഞു. രണ്ടാം അവസരത്തില്‍ റാഷ്ഫോര്‍ഡിന്റെ ഷോട്ട് എഡേഴ്സണ്‍ തടയുകയും ചെയ്തു. സിറ്റി പ്രതിരോധത്തിന് ഇംഗ്ലീഷ് മുന്നേറ്റ നിര താരം നിരന്തരം തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു. രണ്ടാം പകുതിയില്‍ സിറ്റിയുടെ മുന്നേറ്റമാണ് കാണാന്‍ സാധിച്ചത്. പകരക്കാരനായ ഗ്രീലിഷിലൂടെ 60ാം മിനിറ്റില്‍ അവര്‍ ലീഡ് നേടി. സെപ്റ്റംബറിന് ശേഷം ഓള്‍ഡ് ട്രാഫോര്‍ഡില്‍ യുണൈറ്റഡ് തങ്ങളുടെ ആദ്യ പ്രീമിയര്‍ ലീഗ് ഗോള്‍ വഴങ്ങി.

 

വലതു വിങ്ങിലൂടെ വന്ന ഡി ബ്രുയിനെ പെനാള്‍ട്ടി ബോക്സില്‍ എത്തി നല്‍കിയ ക്രോസ് ഗ്രീലിഷ് ഹെഡ് ചെയ്ത് വലയില്‍ എത്തിച്ചു. 78ാം മിനുട്ടില്‍ യുണൈറ്റഡ് തിരിച്ചടിച്ചു. കസമിറോയുടെ പാസില്‍ റാഷ്ഫോര്‍ഡ് ഓഫ് ആയിരുന്നു എങ്കിലും അദ്ദേഹം പന്ത് കളിക്കാതെ അവസാന ഘട്ടത്തില്‍ പിന്മാറി. ബ്രൂണോ അടിച്ച് പന്ത് വലയിലും എത്തിച്ചു. ആദ്യം ഓഫ്സൈഡ് വിളിച്ചു എങ്കിലും അവസാനം ഗോള്‍ എന്ന് വിളിച്ചു.

 

രണ്ടുസുവര്‍ണ്ണ ആദ്യ പകുതി അവസരങ്ങള്‍ നഷ്ടപ്പെട്ടതിന് ശേഷം സബ്സ്റ്റിറ്റിയൂട്ടായ ഗാര്‍നാച്ചോയുടെ ക്രോസ് ടാപ്പു ചെയ്ത് റാഷ്ഫോഡ് വലയിലാക്കി. 18 മത്സരങ്ങളില്‍ നിന്ന് സിറ്റിക്ക് 39 പോയിന്റും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 38 പോയിന്റും ആണുള്ളത്.