26
Nov 2024
Mon
26 Nov 2024 Mon
man who was out on bail in the case of killing his wife committed suicide to go to heaven

ഭാര്യയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് പാപമോചനം കിട്ടി സ്വര്‍ഗപ്രവേശനം നേടാന്‍ ദീപാവലി ദിനത്തില്‍ ജീവനൊടുക്കി. ബംഗളുരുവില്‍ ആണ് സംഭവം. 40കാരനായ കൃഷ്ണമൂര്‍ത്തിയാണ് അന്ധവിശ്വാസത്തെ തുടര്‍ന്ന് സ്വയം ജീവനെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നിരവധി ജോലികള്‍ ചെയ്തുവരികയായിരുന്നു കൃഷ്ണമൂര്‍ത്തി. ഇതിനിടെ ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗപ്രവേശനം നേടാനാവുമെന്ന അന്ധവിശ്വാസത്തെക്കുറിച്ച് സുഹൃത്തുക്കളിലൂടെ ഇയാളറിയുന്നത്.

ചെയ്തുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടുമെന്നും സ്വര്‍ഗപ്രവേശനം സാധ്യമാവുമെന്നും അറിഞ്ഞതോടെ ഭാര്യയെ കൊന്ന കുറ്റബോധമടക്കം പേറുന്ന യുവാവ് ദീപാവലി ദിവസം ജീവനൊടുക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണമൂര്‍ത്തിയുടെ ആത്മഹത്യക്കു പിന്നിലെ കാരണമറിയുന്നത്.