17
Aug 2023
Thu
17 Aug 2023 Thu

മണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം; ഇരയായത് 37കാരി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ചുരാചന്ദ് പൂരില്‍ 37കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. മെയ് മൂന്നിന് ആണ് സംഭവം നടന്നതെങ്കിലും ഇന്നലെയാണ് മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട യുവതി പൊലീസില്‍ മൊഴി നല്‍കിയത്. സംഭവത്തില്‍ ബിഷ്ണൂപൂര്‍ പൊലീസ് കേസ് എടുത്തു.

മെയ് മൂന്നിന് മറ്റുചിലര്‍ക്കൊപ്പം ചുരാചന്ദ്പൂരിലെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അജ്ഞാതരായ കുക്കി അക്രമികള്‍ തന്നെ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് സ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ ഇരയുടെ വൈദ്യപരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി ബിഷ്ണുപൂര്‍ വനിതാ പോലീസ് സ്‌റ്റേഷന്‍ എഫ്‌ഐആര്‍, ചുരാചന്ദ്പൂര്‍ സ്‌റ്റേഷന് കൈമാറിയതായാണ് വിവരം.

മണിപ്പൂര്‍ കലാപത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതിനാല്‍ വിവരങ്ങള്‍ പുറത്തറിഞ്ഞിരുന്നില്ല.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക