Manipur violence: മണിപ്പൂരില്‍ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്തി
|
ഇംഫാല്‍: മണിപ്പൂരില്‍ കുക്കി യുവതികളെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നരാക്കി നടത്തിക്കുകയും ചെയ്ത സംഭവത്തില്‍ നിര്‍ണായക തെളിവ് ലഭിച്ചു. പ്രതികളിലൊരാളുടെ ഫോണില്‍ നിന്ന് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. വൈറലായ വീഡിയോ ഈ ഫോണില്‍ പകര്‍ത്തിയെന്നാണ് വിവരം. ഫോണ്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിലേക്ക് അയച്ചതായി പോലീസ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ‘വീഡിയോ റെക്കോര്‍ഡ് ചെയ്ത ഫോണാണ് ഇതെന്ന് കരുതുന്നു.
മെയ് നാലിന് രാത്രി ബി ഫെനോം ഗ്രാമത്തില്‍ ആക്രമണം നടത്തിയ ജനക്കൂട്ടത്തിനൊപ്പം ലൈംഗികാതിക്രമക്കേസില്‍ ഉള്‍പ്പെട്ട ചിലരുണ്ടാകാം. അതേ രാത്രി തന്നെ നോങ്‌പോക്ക് സെക്മായി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മറ്റൊരു ഗ്രാമവും ആക്രമിക്കപ്പെട്ടിരുന്നു’, ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ ഇതുവരെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ബാക്കിയുള്ള പ്രതികളെ പിടികൂടാന്‍ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് തുടരുകയാണ്. പ്രതികളെ 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷം പോലീസ് സംഘം ഗ്രാമം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അവിടെ ആരുടെയെങ്കിലും ജീവന് ഭീഷണിയുള്ളതായി തോന്നിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ മടങ്ങി. സംഭവസ്ഥലത്ത് പ്രതികളെ കണ്ടെത്താനാകാത്തതിനാല്‍ ഗ്രാമത്തിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്നാണ് പോലീസ് വിശേഷിപ്പിച്ചത്. നോങ്‌പോക്ക് സെക്മായി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





