16
Jul 2023
Wed
16 Jul 2023 Wed

മണിപ്പൂരില്‍ കുക്കി സ്ത്രീകളെ പീഡിപ്പിച്ച് നഗ്നരാക്കി നടത്തുന്ന വീഡിയോ പ്രചരിക്കുന്നു; നടുക്കം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഫാല്‍: കലാപം രൂക്ഷമായ മണിപ്പൂരില്‍നിന്ന് സമൂഹമനസ്സാക്ഷിയെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു, കുകി വിഭാഗത്തില്‍പ്പെട്ട രണ്ടുസ്ത്രീകളെ പീഡിപ്പിച്ച ശേഷം ഇവരെ സമീപത്തെ വയലിലൂടെ നടത്തുന്നതാണ് ദൃശ്യത്തിലുള്ളത്. മെയ് നാലിന് തലസ്ഥാനനഗരിയായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്‌പോക്പി ജില്ലയിലെ ഗ്രാമത്തില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

സ്ത്രീകളെ വയലില്‍ വച്ച് കൂട്ട ബലാത്സംഗം ചെയതശേഷമാണ് നടത്തിയതെന്ന് കുകി ഗോത്ര സംഘടന ഇന്‍ഡീജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐടിഎല്‍എഫ്) ആരോപിച്ചു. ഈ സംഭവത്തിന് തൊട്ടു മുമ്പുള്ള ദിവസമാണ് മെയ്‌തെയ് കുകി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയത്.

വീഡിയോ വൈറലായതോടെ സംഭവത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വന്നു. കടുത്ത നടപടിയും ആവശ്യപ്പെട്ടു. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് ഐടിഎല്‍എഫ് ദേശീയ വനിതാ കമ്മീഷനിലും പട്ടിക വര്‍ഗ കമ്മീഷനിലും പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്തതിനെ കുറിച്ചോ മറ്റോ മണിപ്പൂര്‍ പൊലീസ് ഇതുവരെയൊന്നും പറഞ്ഞിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക