12
Dec 2025
Wed
12 Dec 2025 Wed
Martin approaches High court against trail court verdict

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം തനിക്കും ലഭിക്കണമെന്നാവശ്യപ്പെട്ട് 20 കൊല്ലത്തെ തടവിനു ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച വാഹനത്തില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നും മാര്‍ട്ടിന്‍ ഹര്‍ജിയില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമാന ആരോപണം ഉണ്ടായ എട്ടാംപ്രതി ദിലീപിനെ വെറുതെ വിട്ടു. നിലവില്‍ കേസിലെ മൂന്നുപ്രതികളും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. പ്രദീപ്, വടിവാള്‍ സലീം എന്നിവരാണ് ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ മറ്റു രണ്ടുപേര്‍. ഈ ഹരജിയില്‍ നാലാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: വാളയാറില്‍ തല്ലിക്കൊന്ന രാം നാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക