മഹാരാഷ്ട്രയിലെ ഗ്ലൗസ് ഫാക്ടറിയില്‍ വന്‍ അഗ്നിബാധ: ആറ് പേര്‍ വെന്ത് മരിച്ചു
|
മുംബൈ: മഹാരാഷ്ട്രയിലെ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ ആറ് പേര്‍ വെന്ത് മരിച്ചു. ഔറംഗാബാദിലെ ഛത്രപതി സംഭാജിനഗര്‍ വാലൂജ് എംഐഡിസി പ്രദേശത്തെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 2:15 ഓടെയാണ് സംഭവം.
15 ഓളം പേരായിരുന്ന ഫാക്ടറിക്ക് ഉള്ളിലുണ്ടായിരുന്നത്. ചിലര്‍ക്ക് രക്ഷപ്പെടാനായിട്ടുണ്ട്. അഗ്‌നിശമന സേനാംഗങ്ങള്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്, തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവത്തെക്കുറിച്ച് അഗ്‌നിശമനസേനാംഗം എന്‍.എന്‍.ഐ വാര്‍ത്താഏജന്‍സിയോട് പ്രതികരിച്ചത് ഇങ്ങനെ:
പുലര്‍ച്ചെ 2:15 ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ സൈറ്റില്‍ എത്തിയപ്പോള്‍ ഫാക്ടറി മുഴുവന്‍ തീപിടിച്ചിരുന്നു. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ അകത്ത് പ്രവേശിച്ചു, ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
At least six people were killed in a massive fire that broke out at a gloves factory in Maharashtra late last night. Workers said that the factory was closed, and they were sleeping inside the premises when the fire broke out at around 2.15 am.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





