19
Nov 2023
Thu
19 Nov 2023 Thu

ഷാർജ: നവാസ് പൂനൂർ എഴുതിയ ‘മായ്ക്കും തോറും തെളിയുന്ന നെഹ്റു ” എന്ന ഗ്രന്ഥം സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ സഫാരി പ്രകാശനം ചെയ്തു. പാൻ ഗൾഫ് ചെയർമാൻ കെ കെ ബഷീർ ആദ്യപതി ഏറ്റുവാങ്ങി. ബഷീർ തിക്കോടി അധ്യക്ഷത വഹിച്ചു. എം കെ രാഘവൻ എംപി പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹരിതം ബുക്സ് ആണ് പ്രസാധകർ. പ്രതാപൻ തായാട്ട് ആമുഖപ്രഭാഷണം നടത്തി.ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് വൈ എ റഹീം, മുൻ പ്രസിഡൻറ് ജോൺസൺ, പുന്നക്കൽ മുഹമ്മദലി, സ്മിത പ്രമോദ്, എം എ സുഹൈൽ സംസാരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക