ജിദ്ദ: മുതിര്‍ന്നവരിലെ ആരോഗ്യ വിചാരങ്ങളില്‍ പൊളിച്ചെഴുത്ത് നടത്തി ആരോഗ്യ രംഗത്ത് വിപ്ലവം വരുത്തിയ മെക് 7 ഹെല്‍ത്ത് ക്ലബ്ബ് ജിദ്ദയിലെ ഷറഫിയ്യയില്‍ പ്രഭാത സംഗമം സംഘടിപ്പിക്കുന്നു. ജനുവരി 17ന് വെള്ളിയാഴ്ച രാവിലെ ആറരയ്ക്ക് ഷറഫിയ്യ തലാല്‍ സ്‌കൂളിന് മുന്‍വശമുള്ള കല്ല് പാര്‍ക്കിലാണ് പരിപാടി.
|
ആരോഗ്യ നാളുകള്‍ നിലനിര്‍ത്താനും തിരിച്ചു പിടിക്കാനുമുള്ള നൂതന കാല്‍വയ്പുകളാണ് മെക് 7 ഹെല്‍ത്ത് ക്ലബ്ബിനെ ജനകീയവും പ്രതിലോമകാരികളുടെ കണ്ണില്‍ അന്ധമായ എതിര്‍പ്പും ആക്കിയത്. സമൂഹത്തിന് അക്ഷരാര്‍ഥത്തില്‍ ആരോഗ്യകരമായ ചിന്തകള്‍ ഉണ്ടാക്കിയെടുത്ത മെക് 7 ന് നേരെയുള്ള വ്യാജ ആരോപണങ്ങള്‍ അതുയര്‍ത്തിയവര്‍ തന്നെ വൈകാതെ വിഴുങ്ങിയത് ബന്ധപ്പെട്ടവര്‍ എടുത്ത് കാട്ടി.
ഷറഫിയ്യയിലെ പരിപാടിയില്‍ മെക് 7 ഹെല്‍ത്ത് ക്ലബ് ഇന്റര്‍നാഷണല്‍ പ്രമോട്ടര്‍ ഡോ. അബ്ദുള്‍റഹ്‌മാന്‍ പാമങ്ങാടന്‍ പങ്കെടുക്കും. വൈസ് ക്യാപ്റ്റന്‍ അഷ്റഫ് കോമു കായിക പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പരിപാടിയില്‍ ആര്‍ക്കും പങ്കെടുക്കാമെന്നും അതിനായി നിശ്ചിത സമയത്തിന് മുമ്പായി റിപോര്‍ട്ട് ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു.


