21
Jun 2025
Fri
21 Jun 2025 Fri
mechanic dies after head stuck between tyre and body of a bus

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ വാഹനം തലയിലമര്‍ന്ന് മെക്കാനിക്ക് മരിച്ചു. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60)ആണ് മരിച്ചത്. ഇന്നു രാവിലെ മഡ്ഗാഡിന് ഇടയിലൂടെ തലയിട്ട് എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പണി പൂര്‍ത്തിയാക്കി ബസ് കൈമാറുന്നതിന് മുന്‍പേ എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു സുകുമാരന്‍. ഇതിനിടെ എയര്‍ ബലൂണ്‍ താഴുകയും വാഹനം തഴേക്ക് അമരുകയും ചെയ്തു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെ കുടുങ്ങി. ഏറെ സമയം കഴിഞ്ഞ്് സമീപവാസികളാണ് അപകടം കണ്ടത്. സുകുമാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ALSO READ: മകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക