21
May 2025
Sat
21 May 2025 Sat
woman dies days before her daughter's marriage by stuck cake on her throat

മകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. മലപ്പുറം താനാളൂരിലാണ് സംഭവം. താനാളൂര്‍ ജുമുഅ മസ്ജിദിനു സമീപം നമ്പി പറമ്പില്‍ പരേതരായ കുഞ്ഞിമുഹമ്മദ-ഉണ്ണീമ ദമ്പതികളുടെ മകള്‍ സൈനബ(44)യാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴം വൈകീട്ട് ചായയ്‌ക്കൊപ്പം കേക്ക് കഴിക്കുന്നതിനിടെയാണ് സൈനബയുടെ തൊണ്ടയില്‍ ഇതു കുടുങ്ങിയത്. ഉടന്‍ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ വെള്ളി വൈകീട്ട് മരിക്കുകയായിരുന്നു.

ശനിയാഴ്ചയായിരുന്നു സൈനബയുടെ മകള്‍ ഖൈറുന്നിസയുടെയും താനാളൂര്‍ സ്വദേശി സല്‍മാന്‍ തൊട്ടിയിലിന്റെയും വിവാഹം നടക്കേണ്ടിയിരുന്നത്. ഭര്‍ത്താവ്: ചെമ്പന്‍ ഇസ്ഹാഖ്(എടവണ്ണ).

ALSO READ: ചൂണ്ടയിട്ടു പിടിച്ച മീന്‍ തൊണ്ടയില്‍ കുടുങ്ങി 26കാരന്‍ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക