04
Jan 2026
Thu
04 Jan 2026 Thu
medical error complaint against Jubilee memorial hospital

ശസ്ത്രക്രിയയ്ക്കിടെ യുവാവിന്റെ ഇടുപ്പെല്ലില്‍ ഡ്രില്‍ ബിറ്റ് ഒടിഞ്ഞുകയറി. തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ യുവാവിനാണ് ഈ ദുരവസ്ഥ. ചികില്‍സാപ്പിഴവിന് ഇരയായ മലയിന്‍കീഴ് സ്വദേശി ജിജിന്‍ ജോസ് പോലീസില്‍ പരാതി നല്‍കി. യുവാവിന്റെ ഇടത് ഇടുപ്പ് എല്ലിലാണ് ഡ്രില്‍ ബിറ്റ് ഒടിഞ്ഞു കയറിയത്. പരാതിയില്‍ കന്‍ോണ്‍മെന്റ് പോലീസ് കേസെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് യുവാവിന്റെ ഇടുപ്പെല്ലില്‍ ഡ്രില്‍ ബിറ്റ് ഒടിഞ്ഞു കയറിയത്. ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും ഇതുമൂലം പ്രശ്‌നങ്ങളുണ്ടാകില്ലെന്നും രോഗിയെ അറിയിച്ചതാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ALSO READ: പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച പ്രവാസിക്ക് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്