ശസ്ത്രക്രിയയ്ക്കിടെ യുവാവിന്റെ ഇടുപ്പെല്ലില്‍ ഡ്രില്‍ ബിറ്റ് ഒടിഞ്ഞുകയറി. തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ യുവാവിനാണ് ഈ ദുരവസ്ഥ. ചികില്‍സാപ്പിഴവിന് ഇരയായ മലയിന്‍കീഴ് സ്വദേശി ജിജിന്‍ ജോസ് പോലീസില്‍ പരാതി നല്‍കി. യുവാവിന്റെ ഇടത് ഇടുപ്പ് എല്ലിലാണ് ഡ്രില്‍ ബിറ്റ് ഒടിഞ്ഞു കയറിയത്. പരാതിയില്‍ കന്‍ോണ്‍മെന്റ് പോലീസ് കേസെടുത്തു.
|
രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് യുവാവിന്റെ ഇടുപ്പെല്ലില്‍ ഡ്രില്‍ ബിറ്റ് ഒടിഞ്ഞു കയറിയത്. ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും ഇതുമൂലം പ്രശ്‌നങ്ങളുണ്ടാകില്ലെന്നും രോഗിയെ അറിയിച്ചതാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





