23
Sep 2022
Mon
23 Sep 2022 Mon

കണ്ണൂര്‍: ഗുണനിലവാരവും വിശ്വാസ്യതയും കൊണ്ട്‌ സ്വര്‍ണവിപണന രംഗത്ത്‌ തിളങ്ങിനില്‍ക്കുന്ന മെറാള്‍ഡ ജൂവല്‍സ്‌ കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. താവക്കര പുതിയ ബസ്‌ സ്റ്റാന്‍ഡിനും ഫോര്‍ട്ട്‌ റോഡിനും ഇടയിലുള്ള എംജി റോഡില്‍ മെറാള്‍ഡ ജൂവല്‍സിന്റെ പുതിയ ഷോറും ആസ്റ്റര്‍ മിംസ്‌ സ്ഥാപകന്‍ പത്മശ്രീ ഡോ: ആസാദ്‌ മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ കഥാകൃത്ത്‌  ടി. പത്മനാഭന്‍ വിശിഷ്ടാതിഥിയായിരുന്നു. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ എടത്തില്‍, വൈസ്‌ ചെയര്‍മാന്‍ അബ്ദുള്‍ ഷുക്കൂര്‍ പി, എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍മാരായ ജസീല്‍ മുഹമ്മദ്‌, മുഹമ്മദ്‌ ഷാനില്‍, ഡയറക്ടര്‍മാരായ അഹമ്മദ്കുട്ടി, ഡോ: സി.എം. നജീബ്‌, മുഹമ്മദ്‌ ഉണ്ണി ഒളകര, ലബീബ്‌, സലീം, മുഹമ്മദ്‌ അജ്മല്‍, സ്റ്റോര്‍ ഹെഡുമാരായ നൌഷാദ്‌, ആഷിഖ്‌ അലി, ജനറല്‍ മാനേജര്‍ വിജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

 

മെറാള്‍ഡ ജൂവല്‍സിന്റെ കേരളത്തിലെ മൂന്നാമത്തെ ഷോറൂമാണിത്. കൊച്ചിയിലും കോഴിക്കോടുമാണ്‌ മെറാള്‍ഡ ജൂവല്‍സിന്റെ നിലവിലെ ഷോറൂമുകള്‍. വൈവിധ്യകലകള്‍ക്ക്‌ പേരുകേട്ട കണ്ണൂരിലെ ജനങ്ങള്‍ക്ക്‌ വൈവിധ്യമാര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ ലഭ്യമാക്കുക എന്നതാണ്‌ മെറാള്‍ഡ ജൂവല്‍സിന്റെ ലക്ഷ്യം.