തിരുവനന്തപുരം: നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി. 27നായിരുന്നു മുമ്പ് നിശ്ചയിച്ചിരുന്ന പൊതു അവധി. നബിദിനം പ്രമാണിച്ചുള്ള പൊതുഅവധി സെപ്തംബര്‍ 28ന് ആക്കണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എംഎൽഎ കത്ത് നൽകിയിരുന്നു.
|
കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം ആണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. നേരത്തെ സെപ്തംബര്‍ 27നാണ് അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനാല്‍ നബിദിനം സെപ്തംബര്‍ 28ന് തീരുമാനിച്ച സാഹചര്യത്തിൽ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്.
ഇതുകൂടാതെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വിഷയം ഉന്നയിച്ച് കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ വി. അബ്ദുര്‍റഹ്മാന്‍, അഹ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്കും കത്ത് നല്‍കിയിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





