ഷൂട്ടില്‍ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിക്കുകയും തന്നോട് മോശമായി പെരുമാറുകയും ചെയ്ത നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സാധ്യമായ അന്വേഷണം നടത്തും. പരാതി കിട്ടിയാല്‍ അതേക്കുറിച്ചും അന്വേഷിക്കുമെന്നും ഇത്തരത്തില്‍ ലഭിക്കുന്ന ഒരോ വിവരവും വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
|
കഴിഞ്ഞദിവസമായിരുന്നു വിന്‍സി അലോഷ്യസ് ഷൂട്ടിങ് വച്ച് താന്‍ നേരിട്ട ദുരനുഭവം പങ്കുവച്ചത്. നടന്‍ സംസാരിക്കുമ്പോള്‍ വായില്‍ നിന്ന് വെളുത്ത പൊടി തെറിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ പേരു വെളിപ്പെടുത്താതെയായിരുന്നു വിന്‍സിയുടെ ആരോപണം. പേര് വെളിപ്പെടുത്തണമെന്ന സിനിമാ രംഗത്തുനിന്നുള്ളവര്‍ രംഗത്തുവന്നതോടെ ഷൈന്‍ ടോം ചാക്കോ ആണ് ആ നടനെന്ന് വിന്‍സി വെളിപ്പെടുത്തുകയും ഫിലിം ചേംബറിനും സിനിമയുടെ ഐസിസിക്കും പരാതി നല്‍കുകയായിരുന്നു.
ALSO READ: ലഹരി പരിശോധനയ്ക്കായി പോലീസ് ഹോട്ടലില്‍; മൂന്നാം നിലയില്‍ നിന്ന് ചാടി രക്ഷപെട്ട് ഷൈന്‍ ടോം ചാക്കോ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





