ലഹരി പരിശോധനയ്ക്കായി എത്തിയ ഡാന്‍സാഫ് സംഘത്തില്‍ നിന്നു രക്ഷപെടാന്‍ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി രക്ഷപെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ. പൊലീസ് സംഘം ഷൈന്‍ ടോം ചാക്കോ താമസിക്കുന്ന മുറി ഏതാണെന്ന് ഹോട്ടലിന്റെ റിസപ്ഷനില്‍ അന്വേഷിക്കുകയും നടന്‍ താമസിച്ചിരുന്ന മൂന്നാം നിലയിലെ 314-ാം നമ്പര്‍ മുറിയിലേക്ക് പോവുകയുമായിരുന്നു.
|
ഇതിനു പിന്നാലെ മുറിയുടെ ജനാലവഴി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ഷൈന്‍ ചാടി. ഇവിടെ നിന്നു നീന്തല്‍ കുളത്തിന് സമീപമെത്തിയ ഷൈന്‍ പടിക്കെട്ടുകളിലൂടെ ഓടിയിറങ്ങി റിസപ്ഷന്റെ ഭാഗത്തേക്ക് എത്തി. ഇവിടെനിന്നു ഹോട്ടലിന് പുറത്തുകടന്ന ഷൈന്‍ അതുവഴി വന്ന ഇരുചക്ര വാഹനത്തിന് കൈകാണിച്ച് അതില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഷൈനിനൊപ്പം മുറിയിലുണ്ടായ ആളെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
അതേസമയം ഷൈന്‍ ടോം ചാക്കോക്കെതിരായ കുരുക്ക് മുറുകുകയാണ്. സിനിമാ സെറ്റില്‍ ലഹരി ഉപോയോഗിച്ച സഹതാരം ഷൈന്‍ ടോം ചാക്കാ ആണെന്ന് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തുകയും ഫിലിം ചേംബറിനും സിനിമയുടെ ഐസിസിക്കും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട് നടി. ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്തിയ ഒരു നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്ന് വിന്‍സി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
ഇതോടെ ആ നടന്‍ ആരെന്ന് വെളിപ്പെടുത്തണമെന്ന് വിന്‍സിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഷൈന്‍ ടോം ചാക്കോക്കെതിരേ നിരവധി ആരോപണങ്ങളാണ് അടുത്ത ദിവസങ്ങളിലായി ഉയര്‍ന്നുവരുന്നത്. വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ സിനിമയില്‍ ഷൈന്‍ ടോമിന് വിലക്കുണ്ടാവുമോ എന്നു വ്യക്തമല്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





