കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ വൈക്കത്തെ വീട്ടിലെത്തി മന്ത്രി വാസവന്. കുടുംബത്തിന് ആശുപത്രി വികസന ഫണ്ടില്‍ നിന്നുള്ള അമ്പതിനായിരം രൂപ അടിയന്തരസഹായമായി കൈമാറി. മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയ ബിന്ദുവിന്റെ മകള്‍ നവമിയുടെ ചികില്‍സ ഏറ്റെടുക്കുമെന്നും മകന് മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗം ചേര്‍ന്ന് കുടുംബത്തിന് നല്‍കേണ്ട ധനസഹായം തീരുമാനിക്കുമെന്നും വാസവന് വ്യക്തമാക്കി.
|
അതേസമയം ആരോഗ്യമന്ത്രി വീണാജോര്‍ജ് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെ ഫോണില്‍ വിളിച്ചു. അപകടത്തിനു പിന്നാലെ ആശുപത്രിയിലെത്തിയ മന്ത്രിമാര്‍ തന്നെ കാണാന്‍ പോലും കൂട്ടാക്കിയില്ലെന്ന് വിശ്രുതന്‍ കുറ്റപ്പെടുത്തിയിരുന്നു. ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഇടപെട്ട് ഇന്നലെ തന്നെ അഞ്ചുലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കണം, മകന് സര്‍ക്കാര്‍ ജോലി നല്‍കണം, മകളുടെ ചികില്‍സാച്ചെലവ് ഏറ്റെടുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ വി ഡി സതീശന് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ALSO READ: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ഒരു മരണം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





