22
Jul 2025
Thu
22 Jul 2025 Thu
minister Vasavan visits Bindu's house who dies in medical college hospital collapse

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പെട്ട് കൂട്ടിരിപ്പുകാരി മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്.
ട്രോമാ കെയറില്‍ ചികില്‍സയില്‍ കഴിയുന്ന മകള്‍ക്കു കൂട്ടിരിക്കാനാണ് ബിന്ദു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുക്കാന്‍ വൈകിയതാണ് ബിന്ദുവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്ന് ആരോപണമുയര്‍ന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ശുചിമുറികള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ഇന്ന് രാവിലെ ഇടിഞ്ഞുവീണത്.

അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കെട്ടിടം അപകടാവസ്ഥയിലാണെന്നോ അവിടേക്ക് പോകരുതെന്നോ അധികൃതര്‍ നിര്‍ദേശം തന്നിരുന്നില്ലെന്ന് മെഡിക്കല്‍ കോളജിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.

ALSO READ: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക