21
Sep 2026
Mon
21 Sep 2026 Mon

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയതിന് ക ള്ളുഷാപ്പ് ലൈസൻസിക്കും ഷാപ്പ് ജീവനക്കാരനുമെതിരെ പൊലീസ് കേസെടുത്തു. പറവൂർ-ചെറായി റോഡിൽ ചേരായിപാടത്തിന് സമീപമുള്ള കള്ളുഷാപ്പിനെതിരെയാണ് വടക്കൻ പറവൂർ പൊലീസ് നടപടി.കള്ള് കുടിച്ച പെൺകുട്ടികളിൽ ഒരാൾ റോഡിൽ കുഴഞ്ഞുവീണതോടെയാണ് വിവരം പുറത്തറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 16 വയസ്സുള്ള രണ്ട് പെൺകുട്ടികളും പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയുമാണ് ഷാപ്പിലെത്തി കള്ള് കഴിച്ചത്. തുടർന്ന് ബസിൽ യാത്ര ചെയ്യുന്നതിനിടെ ഒരു പെൺകുട്ടിക്ക് ഛർദിയുണ്ടായി. മുനമ്പം ഭാഗത്ത് ബസിൽനിന്ന് ഇറങ്ങിയ പെൺകുട്ടി പിന്നീട് റോഡരികിൽ കുഴഞ്ഞുവീണു.

ബസ് ജീവനക്കാരും പ്രദേശവാസികളും ഇടപെട്ടതോടെ മുനമ്പം പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. വൈദ്യപരിശോധനയിൽ അമിതമായി കള്ള് കഴിച്ചതാണ് ശാരീരിക അസ്വസ്ഥതയ്ക്ക് കാരണമെന്ന് വ്യക്തമായി.

തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടികൾ പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം ഷാപ്പ് ഉടമയ്ക്കും ജീവനക്കാരനും അറിയാമായിരുന്നോ എന്നത് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

ALSO READ: രാത്രി ഇരുചക്രവാഹനത്തിലെത്തിയ യുവാവിനും യുവതിക്കും നേരെ കൈയേറ്റം; യുവതിയെ സ്വകാര്യ ഭാഗത്തു പിടിച്ചുയർത്തി അക്രമി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക