14
Nov 2025
Sun
14 Nov 2025 Sun
missed your luggage in train

Missed the train, how to track your luggage? ജബ് വി മെറ്റ് (2007) എന്ന സിനിമയില്‍ രത്ലാം സ്റ്റേഷനില്‍ വെച്ച് ഗീതിന് ട്രെയിന്‍ നഷ്ടപ്പെട്ട രംഗം ബോളിവുഡിലെ മറക്കാനാവാത്ത യാത്രാ അബദ്ധങ്ങളില്‍ ഒന്നാണ്. എന്നാല്‍, ഈ ദുരനുഭവം നേരിട്ട് അനുഭവിച്ചവര്‍ക്ക് അതൊരു സിനിമയിലെ മനോഹര നിമിഷമല്ല.

whatsapp ട്രെയിന്‍ നിങ്ങളുടെ ലഗേജും കൊണ്ടു പോയി, ഇനി എന്ത് ചെയ്യും?
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിങ്ങള്‍ പ്ലാറ്റ്ഫോമില്‍ നിസ്സഹായരായി നില്‍ക്കുന്നു, ട്രെയിനിന്റെ വിസില്‍ ശബ്ദം നേര്‍ത്ത് ഇല്ലാതാകുന്നു, നിങ്ങളുടെ ലഗേജ്, സാധനസാമഗ്രികള്‍, നിങ്ങളുടെ മുഴുവന്‍ യാത്രയും അതിനോടകം ട്രെയിനിലായിരിക്കും. ഭൂരിഭാഗം യാത്രക്കാരെയും പരിഭ്രാന്തരാക്കുന്ന ഒരവസ്ഥയാണിത്.

എന്നാല്‍, നിങ്ങളുടെ ലഗേജ് ട്രെയിനില്‍ മിസ്സായാല്‍ അതിന് യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് അങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വന്നാല്‍, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ

ട്രെയിന്‍ മിസ്സായാല്‍ ലഗേജിന് എന്ത് സംഭവിക്കുന്നു?

1. നിങ്ങളുടെ ലഗേജ് ‘ആളില്ലാത്തത്’ (”Unaccompanied’) എന്ന് അടയാളപ്പെടുത്തും

നിങ്ങള്‍ക്ക് ട്രെയിന്‍ മിസ്സാകുകയും നിങ്ങളുടെ ബാഗുകള്‍ അതിനുള്ളില്‍ തുടരുകയും ചെയ്താല്‍, റെയില്‍വേ ജീവനക്കാര്‍ അവയെ ഔദ്യോഗികമായി ‘ആളില്ലാത്ത ലഗേജ്’ എന്ന് അടയാളപ്പെടുത്തും. ട്രെയിന്‍ യാത്രയുടെ അവസാനം വരെ ഗാര്‍ഡിന്റെ മേല്‍നോട്ടത്തിലായിരിക്കും ലഗേജ്. ഗാര്‍ഡ് ഇതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തം. ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍, അത് പാഴ്‌സല്‍ അല്ലെങ്കില്‍ ലഗേജ് ഓഫീസിലേക്ക് അയയ്ക്കുകയും, ഉടമ അവകാശപ്പെടുന്നത് വരെ അവിടെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യും.

ഓരോ ആളില്ലാ ബാഗും രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നു. ശരിയായ ഉടമ തിരിച്ചറിയല്‍ രേഖകളും ടിക്കറ്റ് തെളിവും സഹിതം ഇത് ശേഖരിക്കുന്നത് വരെ ഒന്നും നഷ്ടപ്പെടുന്നില്ലെന്ന് ഇത് ഉറപ്പാക്കുന്നു.

2. സംഭവം ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം

നിങ്ങള്‍ക്ക് ട്രെയിന്‍ നഷ്ടപ്പെട്ടാല്‍, നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുക എന്നതാണ്. നിങ്ങള്‍ കുടുങ്ങിപ്പോയ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ പോയി പി.എന്‍.ആര്‍. നമ്പര്‍, ട്രെയിനിന്റെ പേര്, കോച്ച് നമ്പര്‍, ബാഗിന്റെ വിവരണം തുടങ്ങിയ എല്ലാ വിവരങ്ങളും നല്‍കുക. ഇതോടെ ഔദ്യോഗികമായി പരാതി രേഖപ്പെടുത്തും. ഇത് അടുത്ത സ്റ്റേഷനിലോ ട്രെയിനിലെ ഗാര്‍ഡിനോ വിവരം നല്‍കാന്‍ ഉദ്യോഗസ്ഥരെ സഹായിക്കും. നിങ്ങള്‍ക്ക് 139-ല്‍ വിളിക്കുകയോ അല്ലെങ്കില്‍ റെയില്‍ മദദ് ആപ്പ് (Rail Madad app) വഴി പരാതി നല്‍കുകയോ ചെയ്യാം. ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിങ്ങളുടെ ബാഗ് ടാഗ് ചെയ്യാനും സുരക്ഷിതമാക്കാനും സഹായിക്കും.

ALSO READ: മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തു

3. റെയില്‍വേ ലഗേജ് കണ്ടെത്തുകയും സുരക്ഷിതമാക്കുകയും ചെയ്യും

പരാതി രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ തന്നെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (RPF) കൊമേഴ്‌സ്യല്‍ സ്റ്റാഫും നടപടിയിലേക്ക് കടക്കും. നിങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലഗേജ് കണ്ടെത്താന്‍ അവര്‍ ലക്ഷ്യസ്ഥാനത്തേക്കോ യാത്രാമധ്യേയുള്ള സ്റ്റേഷനുകളിലേക്കോ ബന്ധപ്പെടും. കണ്ടെത്തിയാല്‍, ലഗേജ് ട്രെയിനില്‍ നിന്ന് സുരക്ഷിതമായി മാറ്റി പാഴ്‌സല്‍ ഓഫീസില്‍ സീല്‍ ചെയ്ത് സൂക്ഷിക്കും. നിങ്ങള്‍ വന്ന് ശേഖരിക്കുന്നത് വരെ ഇത് നിരീക്ഷണത്തിലായിരിക്കും.

4. റെയില്‍വേ ലഗേജ് നിങ്ങളുടെ സ്ഥലത്തേക്ക് തിരിച്ചയക്കും

OPERATION AMANAT

അതെ, ഇന്ത്യന്‍ റെയില്‍വേയ്ക്ക് നിങ്ങളുടെ ലഗേജ് തിരിച്ചയക്കാന്‍ കഴിയും. എന്നാല്‍ ഇതത്ര പെട്ടെന്ന് നടക്കില്ല. സാഹചര്യം വിശദീകരിച്ച് നിങ്ങള്‍ പാഴ്‌സല്‍ അല്ലെങ്കില്‍ ലഗേജ് ഓഫീസില്‍ രേഖാമൂലം അപേക്ഷ നല്‍കണം. ഉടമസ്ഥാവകാശം സംബന്ധിച്ച തെളിവുകള്‍ നല്‍കിയാല്‍, ഉദ്യോഗസ്ഥര്‍ക്ക് നിങ്ങളുടെ സ്ഥലത്തേക്ക് പോകുന്ന മറ്റൊരു ട്രെയിനില്‍ പാഴ്‌സല്‍ ലഗേജായി അത് വീണ്ടും ബുക്ക് ചെയ്യും. ഇതിനായി നിങ്ങള്‍ ഒരു ചെറിയ ഹാന്‍ഡ്‌ലിങ് ഫീസ് നല്‍കേണ്ടിവരും. റൂട്ടിന്റെ ലഭ്യത അനുസരിച്ച് ഈ പ്രക്രിയയ്ക്ക് 24 മുതല്‍ 72 മണിക്കൂര്‍ വരെ എടുക്കും. അയച്ചുകഴിഞ്ഞാല്‍, സാധനം എത്തിച്ചേര്‍ന്നതിനെക്കുറിച്ച് പാഴ്‌സല്‍ ഓഫീസില്‍ നിന്ന് നിങ്ങള്‍ക്ക് അറിയിപ്പ് ലഭിക്കും.

അധികൃതരുടെ കൈവശമുള്ള ലഗേജ് ട്രാക്ക് ചെയ്യാന്‍ കഴിയുമോ?

യാത്രക്കാര്‍ക്കായി തത്സമയ ട്രാക്കിംഗ് സംവിധാനം നിലവില്‍ ഇല്ലെങ്കിലും, പാഴ്‌സല്‍ മാനേജ്മെന്റ് സിസ്റ്റം വഴി റെയില്‍വേ വിശദമായ ലഗേജ് രേഖകള്‍ സൂക്ഷിക്കുന്നുണ്ട്. ലഗേജ് ശൃംഖല ഉപയോഗിച്ച് ഇതിന്റെ സ്ഥാനം കണ്ടെത്താനാവും. റെയില്‍ മദദ് വഴി നിങ്ങളുടെ പരാതി നമ്പര്‍ ഉപയോഗിച്ച് അല്ലെങ്കില്‍ ലക്ഷ്യസ്ഥാനത്തെ പാഴ്‌സല്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് നിങ്ങള്‍ക്ക് തുടര്‍നടപടികള്‍ അറിയാം.

ശ്രദ്ദിക്കേണ്ട കാര്യം

നിങ്ങളുടെ ലഗേജില്‍ പേര്, പി.എന്‍.ആര്‍., ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ടാഗ് ബന്ധിപ്പിക്കുക. ജീവനക്കാര്‍ക്ക് നിങ്ങളുടെ സാധനങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ ഇത് സഹായിക്കും.

ലഗേജിന് നഷ്ടപരിഹാരം ക്ലെയിം ചെയ്യാമോ?

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ഇന്ത്യന്‍ റെയില്‍വേ നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ ലഗേജിന് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. ബുക്ക് ചെയ്യുന്ന സമയത്ത് നിങ്ങള്‍ ലഗേജിന്റെ മൂല്യം രേഖപ്പെടുത്തുകയും ബാധകമായ ചാര്‍ജുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും നഷ്ടപരിഹാരത്തുക. ബുക്കിംഗ് തീയതി മുതല്‍ ആറ് മാസത്തിനുള്ളില്‍ ക്ലെയിമുകള്‍ ഫയല്‍ ചെയ്യണം.