കോട്ടയം വൈക്കത്ത് കാണാതായ ഫിഷ് ഫാം ഉടമയെ തലയാഴം കരിയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം തോട്ടകം അട്ടാറ പാലത്തിന് സമീപം കരിയാറിന്റെ തീരത്ത് ഫാം നടത്തുന്ന ടിവി പുരം ചെമ്മനത്തുകര മുല്ലക്കേരിയില്‍ വിപിന്‍ നായരെ(54)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
|
തിങ്കളാഴ്ച രാവിലെ മുതലാണ് വിപിന്‍ നായരെ കാണാതായത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ദുരൂഹസാഹചര്യത്തില്‍ കരിയാറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. ഫാമിലെ താല്‍കാലിക ഷെഡ്ഡില്‍ വിപിന്‍ കിടന്നിരുന്ന കിടക്ക മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു.
വിപിന്റെ ഫോണും വാഹനത്തിന്റെ താക്കോലും ഫാമിന്റെ സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച രാവിലെ മകളെ തിരുവനന്തപുരത്തേക്ക് ബസ് കയറ്റിവിടാന്‍ വരാമെന്ന് വിപിന്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ വിപിന്‍ എത്താതെ വരികയും ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വരികയും ചെയ്തതോടെ തിരഞ്ഞെത്തിയപ്പോഴാണ് കാണാതായതാണെന്ന് വ്യക്തമായത്. ഫാമിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് പോലീസ് പറഞ്ഞു.
ALSO READ: ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ കൊലയാളികള്‍ക്ക് വാഗ്ദാനം ചെയ്തത് 20 ലക്ഷം രൂപ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





