21
Aug 2023
Tue
21 Aug 2023 Tue

21 ലക്ഷം രൂപയുടെ തക്കാളിയുമായി കര്‍ണാടകയിലെ കോലാറില്‍ നിന്ന് രാജസ്ഥാനിലേക്ക് പോകവെ കാണാതായ ചരക്കുലോറി കണ്ടെത്തി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ലോറി കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോറിയിലുണ്ടായിരുന്ന തക്കാളി മറിച്ചുവിറ്റശേഷം ഡ്രൈവര്‍ ലോറി ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. അഹമ്മദാബാദിലെത്തിച്ച ലോഡ് പകുതി വിലയ്ക്ക് വിറ്റാണ് ഡ്രൈവര്‍ മുങ്ങിയതെന്ന് പൊലീസ് കണ്ടെത്തി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ് വിടി ട്രേഡേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ലോറി 735 പെട്ടി തക്കാളിയുമായി കോളാറില്‍ നിന്ന് രാജസ്ഥാനിലേക്ക് പോയത്. ശനിയാഴ്ച രാത്രി ജയ്പൂരില്‍ എത്തേണ്ട ലോറി ഇവിടെ എത്താതിരിക്കുകയും ജിപിഎസ് ബന്ധം നഷ്ടമാവുകയും ഡ്രൈവറെ ഫോണില്‍ വിളിച്ച് കിട്ടാതെ വന്നതോടെയും ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തക്കാളി കിലോഗ്രാമിന് 200 രൂപ വരെ കര്‍ണാടകയില്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡ്രൈവര്‍ തക്കാളി മറിച്ചുവിറ്റ് വന്‍തുക അടിച്ചുമാറ്റിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക