26
Mar 2024
Thu
26 Mar 2024 Thu
MM Mani says S Rajendran will not leave CPIM

ഇടുക്കി: മുന്‍ ദേവികുളം എംഎല്‍എയും സിപിഐഎം നേതാവുമായിരുന്ന എസ് രാജേന്ദ്രന്‍ സിപിഐഎം വിട്ട് പോകില്ലെന്നാണ് കരുതുന്നതെന്ന് എം എം മണി. ഇടുക്കി സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മണി.(MM Mani says S Rajendran will not leave CPIM)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി നേതാവ് പ്രകാശ് ജാവേദക്കറെ രാജേന്ദ്രന്‍ കണ്ടതില്‍ പ്രശ്‌നമില്ല. എസ് രാജേന്ദ്രന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എം എം മണി അഭിപ്രായപ്പെട്ടു.

ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ രാജേന്ദ്രനോട് സംസാരിച്ചു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് പോയതെന്നാണ് അറിഞ്ഞതെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്രനും ഉണ്ടാകും എന്നാണ് വിശ്വാസമെന്നും എം എം മണി വ്യക്തമാക്കി.

ഇതിനിടെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും എം എം മണി വ്യക്തമാക്കി. എം പി ആയിരുന്നപ്പോള്‍ ഒന്നും ചെയ്യാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്.

കടുത്ത ഭാഷയില്‍ പറഞ്ഞു എന്നേയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. ഡീന്‍ കുര്യക്കോസ് ഷണ്ഡനാണെന്നും ഡീന്‍ ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു നെടുങ്കണ്ടം തൂക്കുപാലത്ത് നടത്തിയ പാര്‍ട്ടി പരിപാടിയിലെ എം എം മണിയുടെ പരാമര്‍ശം.