01
Dec 2023
Fri
01 Dec 2023 Fri

ലഖ്നൗ: ഉത്തർപ്രദേശിൽ മൊബൈൽ ടവർ അടിച്ചുകൊണ്ടുപോയി കള്ളന്മാർ. യുപിയിലെ കൗശാംബി ജില്ലയിലാണ് സംഭവം. 50 മീറ്റർ നീളവും 10 ടൺ ഭാരവുമുള്ള ടവറാണ് മോഷണം പോയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവംബർ 29നാണ് പരാതി നൽകിയതെങ്കിലും മാർച്ച് 31 മുതൽ ടവർ കാണാനില്ലെന്നാണ് പരാതിയിലുള്ളത്. ടവർ ടെക്നീഷ്യൻ പരിശോധനയ്ക്കായി വന്നപ്പോഴാണ് ടവർ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ടെക്‌നീഷ്യൻ രാജേഷ് കുമാർ യാദവ് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

ഇലക്ട്രിക്കൽ ഉപകരണങ്ങളടക്കം ടവറുമായി ബന്ധപ്പെട്ട സാധനങ്ങളും മോഷണം പോയെന്ന് പരാതിയിൽ പറയുന്നു. 8.5 ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുള്ളതാണ് ഈ സാധനങ്ങൾ.

ഈ വർഷം ജനുവരിയിലാണ് കമ്പനി ഇവിടെ ടവർ സ്ഥാപിച്ചത്. സംഭവത്തിൽ പൊലീസ് നാട്ടുകാരുടെയും സ്ഥലം ഉടമയുടെയും മൊഴികൾ രേഖപ്പെടുത്തി.