21
Jul 2023
Sat
21 Jul 2023 Sat

അബൂദബി: ഫ്രാന്‍സ് സന്ദര്‍ശനശേഷം യുഎഇയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഖസര്‍ അല്‍ വത്തന്‍ കൊട്ടാരത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. യുഎഇ സേന ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയും ഗണ്‍സല്യൂട്ട് നല്‍കിയുമാണ് മോദിയെ സ്വീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയപതാകയുടെ ചെറുമാതൃകകളേന്തിയ സ്വദേശി സ്‌കൂള്‍ കുട്ടികളും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കൊട്ടാരത്തില്‍ അണിനിരന്നിരുന്നു. ഇന്ത്യയുടെയും യുഎഇയുടെയും ദേശീയഗാനവും ആലപിക്കുകയുണ്ടായി. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍, സഞ്ജയ് സുധീര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക