28
Jun 2024
Tue
28 Jun 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭുവനേശ്വർ: ഒഡീഷയില്‍ ആദ്യ ബിജെപി മുഖ്യമന്ത്രിയായി മോഹന്‍ ചരണ്‍ മാജി നാളെ സത്യപ്രതിജ്ഞ ചെയ്യും. (Mohan Majhi is the new Chief Minister of Odisha) ഭുവനേശ്വറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് മോഹന്‍ ചരണ്‍ മാജിയെ തെരഞ്ഞെടുത്തത്.

രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും.
കെ.വി. സിങ് ദിയോ, പ്രവതി പരിദ എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരായി തീരുമാനിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ഇതിനായി മോദി നാളെ ഉച്ചയ്ക്ക് 2.30ന് ഭുവനേശ്വറിലെത്തും.

കാൽ നൂറ്റാണ്ട് കാലത്തെ നവീന്‍ പട്‌നായിക്കിന്റെ ആധിപത്യം അവസാനിപ്പിച്ചു ആണ് മാജി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ധർമേന്ദ്ര പ്രധാനെ പരിഗണിച്ചിരുന്നു എങ്കിലും അദേഹം കേന്ദ്ര പെട്രോളിയം മന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 147 സീറ്റില്‍ 79 സീറ്റുകളാണ് ബി.ജെ.പി. നേടിയത്. 49 സീറ്റുകള്‍ മാത്രമാണ് ബി.ജെ.ഡിക്ക് ലഭിച്ചത്.

Mohan Majhi is the new Chief Minister of Odisha