06
Aug 2024
Sat
06 Aug 2024 Sat
mohanlal declares 3 crore financial aid for wayanad through viswasanthi foundation

ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ നടന്നതെന്നും ഇരയായവരുടെ പുനരധിവാസത്തിനായി താന്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ മുഖേന 3 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും നടനും ലഫ്. കേണലുമായ മോഹന്‍ലാല്‍. ക്യാംപുകളില്‍ കഴിയുന്നവരെയും ദുരന്തമുണ്ടായ മുണ്ടെക്കൈ മേഖല സന്ദര്‍ശിക്കുകയും ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മോഹന്‍ ലാല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടില്‍ നടന്നത് വളരെ സങ്കടകരമായ കാര്യമാണ്. നേരിട്ട് കണ്ടാല്‍ മാത്രം മനസ്സിലാകുന്നതാണ് ദുരന്തത്തിന്റെ തീവ്രത. എല്ലാവരും സഹായിക്കുന്നത് വലിയ കാര്യമാണ്. സാധാരണക്കാര്‍ മുതല്‍ സൈന്യം വരെ എല്ലാവരും ദൗത്യത്തിന്റെ ഭാഗമായി.

താന്‍ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയന്‍. കഴിഞ്ഞ 16 വര്‍ഷമായി താനീ സംഘത്തിലെ അംഗമാണ്. അവരടക്കം രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്‌കരിക്കാനുമാണ് താന്‍ ഇവിടെ വന്നത്. സൈന്യം ഇവിടെ ബെയ്‌ലി പാലം നിര്‍മിച്ചത് തന്നെ വലിയ അദ്ഭുതമാണ്. ആദ്യം ഘട്ടം മുന്ന് കോടി നല്‍കിയ ശേഷം സ്ഥിതി നിരീക്ഷിച്ച ശേഷം ഫൗണ്ടേഷന്‍ വീണ്ടും സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ നല്‍കും. വെള്ളാര്‍മല സ്‌കൂളിന്റെ പുനരുദ്ധാരണവും വിശ്വശാന്തി ഫൗണ്ടേഷന്‍ ഏറ്റെടുക്കുമെന്ന് മോഹന്‍ ലാല്‍ വ്യക്തമാക്കി.

താരം നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. ഇന്നു രാവിലെയാണ് മോഹന്‍ലാല്‍ സൈനിക വേഷത്തില്‍ വയനാട്ടിലെത്തിയത്. സൈനിക ക്യാംപ് സന്ദര്‍ശിച്ച ശേഷമായിരുന്നു മോഹന്‍ലാല്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരെ കണ്ടത്. മേജര്‍ രവിയും മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു.

READ ALSO: ലഫ് കേണല്‍ മോഹന്‍ ലാല്‍ ദുരന്തമേഖലയിലെത്തി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക