ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലപ്പുറം മൂന്നിയൂർ സ്വദേശി മരിച്ചു. മലപ്പുറം മൂന്നിയൂർ ആലും ചോട് സ്വദേശി തട്ടാംഞ്ചേരി യൂനുസ് (40) ആണ് മരിച്ചത്. നവംബർ 26 ന് സലാല ടൗണിൽ അൽ മഷൂറിന് സമീപത്തുവച്ചാണ് യൂനുസിന്‍റെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്.
|
അപകടത്തിൽ പക്ഷാഘാതം സംഭവിച്ച യൂനുസ് സുൽത്താൻ ഖബൂസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. 2007 മുതൽ സലാലയിൽ ഉണ്ട്. മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ സഹല. മൂന്ന് മക്കളുണ്ട്. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





