മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്നിരിക്കുന്ന ഒഴിവുകളിലേക്ക് കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ വച്ച് ഇന്റര്‍വ്യൂ നടക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വായിച്ച് മനസ്സിലാക്കിയശേഷം ആവശ്യമായ രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് എത്തുക.
|
Vacancy
അക്കൗണ്ടന്റ്: എം.കോം
IT സപ്പോര്‍ട്ട് സ്റ്റാഫ് (BCA/ 3 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഐടി). കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. 30 വയസ്സ് വരെയാണ് പ്രായപരിധി.
സെയില്‍സ്മാന്‍/ ക്യാഷ്യര്‍
പ്ലസ് ടു ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയം. പ്രായപരിധി 20 വയസ്സ് മുതല്‍ 28 വയസ്സ് വരെ.
ബേക്കര്‍, കണ്‍ഫെക്ഷനര്‍, കുക്ക്, ബുച്ചര്‍, ഫിഷ് മോങ്കര്‍, ടൈലര്‍, സെക്യൂരിറ്റി, ഇലക്ട്രീഷ്യന്‍, ആര്‍ട്ടിസ്റ്റ്, ഗ്രാഫിക് ഡിസൈനര്‍, സ്‌നാക്ക് മേക്കര്‍, ഷവര്‍മ/ സാന്‍വിച്ച് മേക്കര്‍, സലാഡ് മേക്കര്‍:
ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയം. പ്രായപരിധി 23 വയസ്സ് മുതല്‍ 35 വയസ്സ് വരെ.
ഇന്റര്‍വ്യൂ
2024 മെയ് 14 ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണിവരെ കോഴിക്കോട് വെച്ച് ഇന്റര്‍വ്യൂ ഉണ്ട്.
Location: Sumangali Auditorium, Panniyankara, Calicut
മെയ് 16 വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ 3 മണി വരെയാണ് തൃശ്ശൂരിലെ ഇന്റര്‍വ്യൂ.
Location: Lulu Convention Center (Hayatt), Puzhakkal, Thrissur.
കമ്പനി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. വിസ സൗജന്യമായിരിക്കും. താല്പര്യമുള്ളവര്‍ ഏറ്റവും പുതിയ ബയോഡാറ്റയും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഒറിജിനല്‍ പാസ്‌പോര്‍ട്ട്, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും അതിന്റെ പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാവുക.
ഓര്‍ക്കുക പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം ഉള്ളത്.



