പെണ്‍കുട്ടിയെ കമന്റടിച്ച നാല് കൗമാരക്കാരുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തര്‍പ്രദേശിലെ ബുദൗന്‍ ജില്ലയിലാണ് സംഭവം. എന്തിനാണ് അമ്മമാരെ അറസ്റ്റ് ചെയ്തതെന്ന ചോദ്യത്തിന് മക്കളെ സംസ്‌കാരമുള്ളവരായി വളര്‍ത്താത്തതിനെന്നായിരുന്നു എസ്എച്ച്ഒ നല്‍കിയ മറുപടി. കുട്ടികളുടെ അച്ഛന്‍മാര്‍ ജോലിക്കായി സംസ്ഥാനത്തിനു പുറത്താണെന്നും ഇവര്‍ തിരികെ വന്നാലുടന്‍ അവരെയും അറസ്റ്റ് ചെയ്യുമെന്നും എസ്എച്ച്ഒ അജയ് പാല്‍ സിങ് പറയുന്നു.
|
ഗ്രാമവാസികളായ നാലാണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോഴും തിരികെ വരുമ്പോഴും മകളെ കമന്റടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതിനു പിന്നാലെ പോലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ആണ്‍കുട്ടികള്‍ക്ക് 13 വയസ്സില്‍ താഴെയാണ് പ്രായമെന്നും എസ്എച്ച്ഒ പറഞ്ഞു. പ്രതികള്‍ പ്രായപൂര്‍ത്തിയാവാത്തവര്‍ ആയതിനാല്‍ അമ്മമാരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ അമ്മമാരെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.
ALSO READ: കോഴിക്കോട്ട് ആറുവയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





