9,999 രൂപയ്ക്ക് 50 എം.പി ക്യാമറയുമായി മോട്ടോ ജി 14 ഇന്ത്യലെത്തി; കൂടുതല്‍ അറിയാം
|
സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ രംഗത്തെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നായ മോട്ടറോള ബജറ്റ് വിലയില്‍ തങ്ങളുടെ പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ മോട്ടോ ജി14 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. മോട്ടറോളയുടെ ബജറ്റ് ജി സീരീസ് നിരയിലേക്ക് എത്തിയിരിക്കുന്ന ഈ പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ 6.5 ഇഞ്ച് എഒഉ+ സ്ക്രീന്‍ പായ്ക്ക് ചെയ്യുന്നു. മുന്‍ഗാമിയായ മോട്ടോ ജി13ലെ ഹീലിയോ G85 ചിപ്സെറ്റിനെ അപേക്ഷിച്ച്, 4ജിബി റാമും 128ജിബി സ്റ്റോറേജും അകമ്പടയാക്കി യൂണിസോക്ക് T616 ചിപ്സെറ്റ് കരുത്തിലാണ് ഈ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ എത്തുന്നത്. സാധാരണ ഉപയോഗത്തിനായി ഒരു സ്മാര്‍ട്ട്ഫോണ്‍ തേടുന്നവര്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തില്‍, നല്കാവുന്ന മികച്ച ഫീച്ചറുകള്‍ ജി14 വാഗ്ദാനം ചെയ്യുന്നുണ്ട്.
177 ഗ്രാം ഭാരമാണ് ഈ ഫോണിനുള്ളത്. 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 15W ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000mAh ബാറ്ററി, ആന്‍ഡ്രോയിഡ് 13 ഒഎസ് എന്നിവയും മോട്ടോ ജി14 സ്മാര്‍ട്ട്ഫോണിലുണ്ട്.
മോട്ടോ ജി14 സ്മാര്‍ട്ട്ഫോണിന്റെ ഒരു വേരിയന്റ് മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് 9,999 രൂപയാണ് വില. സ്റ്റീല്‍ ഗ്രേ, സ്കൈ ബ്ലൂ എന്നീ നിറങ്ങളില്‍ മോട്ടോ ജി14 സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും. പുതിയ ബട്ടര്‍ ക്രീം, വെഗന്‍ ലെതര്‍ ഫിനിഷുള്ള ലൈറ്റ് ലിലാക്ക് കളര്‍ ഓപ്ഷനുകള്‍ ഈ സ്മാര്‍ട്ട്ഫോണ്‍ വരും ആഴ്ചകളില്‍ ഇന്ത്യയിലെത്തുമെന്ന് മോട്ടറോള അറിയിച്ചിട്ടുണ്ട്.
മോട്ടോ ജി14 സ്മാര്‍ട്ട്ഫോണിന്റെ ഇന്ത്യയിലെ വില്‍പ്പന ആരംഭിക്കുന്നത് ആഗസ്റ്റ് 8ന് ഉച്ചയ്ക്ക് 12 മണിക്കാണ്. ഫ്ലിപ്പ്കാര്‍ട്ട്, മോട്ടറോള ഇന്ത്യ വെബ്സൈറ്റ്, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ഈ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാം. ഫ്ലിപ്പ്കാര്‍ട്ട് വഴി മോട്ടോ ജി14 സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കുകയാണ് എങ്കില്‍ 750 രൂപ ഇന്‍സ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഇതോടെ ഫോണിന്റെ വില 9249 രൂപയായി കുറയുന്നു.
6.5ഇഞ്ച് ഫുള്‍എച്ച്ഡി+ ഡിസ്പ്ലെയാണ് മോട്ടോ ജി14 സ്മാര്‍ട്ട്ഫോണിലുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 405 പിപിഐ പിക്സല്‍ ഡെന്‍സിറ്റിയുണ്ട്. ഈ എല്‍സിഡി ഡിസ്പ്ലേയ്ക്ക് 60Hz റിഫ്രഷ് റേറ്റാണുള്ളത്. 4 ജിബി LPDDR4X റാമുമായി വരുന്ന ഹാന്‍ഡ്സെറ്റില്‍ മാലിG57 MP1 ജിപിയുവും മോട്ടറോള നല്‍കിയിട്ടുണ്ട്. ഒക്ടാകോര്‍ യൂണിസോക്ക് T616 എസ്ഒസിയുടെ കരുത്തിലാണ് മോട്ടോ ജി14 സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് 13 ബേസ്ഡ് മൈ യുഎക്സില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് ആന്‍ഡ്രോയിഡ് 14 അപ്ഡേറ്റും മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.
മോട്ടോ ജി14 സ്മാര്‍ട്ട്ഫോണിന്റെ പിന് പാനലില്‍ ക്വാഡ് പിക്സല്‍ സാങ്കേതികവിദ്യയുള്ള 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറയാണുള്ളത്. ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ് (പിഡിഎഎഫ്), എഫ്/1.8 അപ്പര്‍ച്ചര്‍ എന്നിവയുള്ള ക്യാമറയാണ് ഇത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി മുന്‍വശത്ത് എഫ്/2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്സല്‍ മാക്രോ ക്യാമറയും മോട്ടറോള നല്‍കിയിട്ടുണ്ട്. 128 ജിബി UFS2.2 ഇന്‍ബില്‍റ്റ് സ്റ്റോറേജാണ് ഫോണിലുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി ഈ സ്റ്റോറേജ് 1 ടിബി വരെ എക്സ്പാന്‍ഡ് ചെയ്യാം.
15W ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000mAh ബാറ്ററിയാണ് മോട്ടോ ജി14 സ്മാര്‍ട്ട്ഫോണില്‍ കമ്പനി നല്‍കിയിട്ടുള്ളത്. ബോക്സില്‍ തന്നെ ചാര്‍ജറും ലഭിക്കും. 4ജി എല്‍ടിഇ, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ജിപിഎസ്, എജിപിഎസ്, 3.5 എംഎം ഹെഡ്ഫോണ് ജാക്ക്, യുഎസ്ബി ടൈപ്പ്സി പോര്‍ട്ട് എന്നിവയാണ് മോട്ടോ ജി14യിലെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍. IP52 റേറ്റിങ്ങുമായി വരുന്ന ഫോണ്‍ ഒരു പരിധിവരെ വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്നു.
വില്‍പ്പന ആരംഭിക്കുന്നതിനോടനുബന്ധിച്ച് ഫോണിന് ചില ഓഫറുകളും ലഭ്യമാണ്. ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കൊപ്പം 10% (750 രൂപ വരെ) ഡിസ്കൗണ്ടും, പ്രീ ഓഡര്‍ ചെയ്യുന്നവര്‍ക്ക് 3200 രൂപയുടെ സ്ക്രീന്‍ ഡാമേജ് പ്രൊട്ടക്ഷനും ലഭ്യമാണ്.
Moto G14 With 50-Megapixel Camera, 6.5-Inch LCD Display Launched in India: Price, Specifications


