17
Mar 2023
Fri
17 Mar 2023 Fri

ഡല്‍ഹി: ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. ബിസാല്‍ഗാര്‍ഹ് നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് എളമരം കരീം എം പി അടക്കമുള്ളവര്‍ക്കെതിരേ ജയ് ശ്രീറാം വിളിച്ചുള്ള ആക്രമണവും ഗോ ബാക്ക് വിളികളും. പാര്‍ട്ടി ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര, എഐസിസി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, കോണ്‍ഗ്രസ് എം പി അബ്ദുല്‍ എന്നിവര്‍ ജനങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് ബിജെപി ഗുണ്ടകളുടെ ആക്രമണം. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും ദേഹോപദ്രവം ഏല്‍പ്പിക്കാനുള്ള ശ്രമം നടന്നുവെന്നും എം പി എളമരം കരീം പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങളും വിവരങ്ങളും എളമരം കരീം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക