02
Sep 2025
Mon
02 Sep 2025 Mon
Mundakai ChooralMala rehabilation project started by IUML

മുസ് ലിം ലീഗിന്റെ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ നിര്‍മാണപ്രവൃത്തികള്‍ക്ക് തുടക്കമായി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. എട്ടുമാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി വീടുകള്‍ ദുരന്തബാധിതര്‍ക്കു കൈമാറുമെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ-സംസ്ഥാന-ജില്ല ഭാരവാഹികള്‍ സംബന്ധിച്ചു. നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ്, മലബാര്‍ ടെക് കോണ്‍ട്രാക്ടേഴ്‌സ് എന്നിവര്‍ക്കാണ് നിര്‍മാണച്ചുമതല. എട്ട് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റുള്ള 105 വീടുകളാണ് ലീഗ് നിര്‍മിച്ച് നല്‍കുന്നത്. 3 ബെഡ്റൂമും അടുക്കളയും ഹാളും അടങ്ങുന്നതാണ് വീട്.

ALSO READ: ട്രെയിന്‍ യാത്രയ്ക്കിടെ മൊബൈൽ ഫോണും കൊണ്ടോടിയ മോഷ്ടാവിനെ പിടിക്കാനുള്ള ശ്രമത്തിനിടെ സൈനികന്റെ ഇരുകാലുകളും നഷ്ടമായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക