02
Sep 2025
Mon
02 Sep 2025 Mon
BSF jawan lost legs while trying to caught mobile phone robber

മൊബൈൽ ഫോണും കൊണ്ടോടിയ മോഷ്ടാവിനെ പിടിക്കാനുള്ള ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് വീണ് സൈനികന്റെ ഇരുകാലുകളും നഷ്ടമായി. ന്യൂഡൽഹി-അമൃത്സർ ഷാൻ-ഇ-പഞ്ചാബ് എക്സ്പ്രസ് ട്രെയിനിൽ ജലന്ധറിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ബിഎസ്എഫ് ജവാൻ അമൻ ജയ്‌സ്വാളിന് ഇരുകാലുകളും നഷ്ടമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലുധിയാനയിലെ ദാമോറിയ പാലത്തിൽ വച്ചാണ് സംഭവം എന്ന് ലുധിയാനയിലെ റെയിൽവേ പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. മോഷ്ടാവിനെ പിന്തുടരാൻ ജവാൻ ശ്രമിച്ചതോടെ ഇരുവരും ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു. മോഷ്ടാവ് പരിക്കേൽക്കാതെ ഓടി രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ സൈനികനെ ദയാനന്ദ് മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ (ഡിഎംസിഎച്ച്) എത്തിച്ചെങ്കിലും ഇരുകാലുകളും മുറിച്ചുമാറ്റുകയായിരുന്നു. മോഷ്ടാവിനെ തിരിച്ചറിയാനും പിടികൂടാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ലുധിയാനയിലെ റെയിൽവേ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇൻസ്പെക്ടർ പൽവീന്ദർ സിങ് പറഞ്ഞു.

ALSO READ: കോഴിക്കോട്ട് വിദ്യാർഥിനി മരിച്ച നിലയിൽ; ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക