03
Feb 2025
Wed
03 Feb 2025 Wed
Munnar tourist bus accident death toll rises to three

ഇടുക്കി മൂന്നാര്‍ എക്കോ പോയ്ന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെ എണ്ണം മൂന്നായി. നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളജിലെ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ ആദിക, വേണിക, സുധന്‍ എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നാറിനും എക്കോ പോയിന്റിനും ഇടയിലുള്ള കൊടും വളവിലാണ് ബസ് മറിഞ്ഞത്.
37 വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 43 പേരാണ് അപകടസമയം ബസ്സില്‍ ഉണ്ടായിരുന്നത്. 33 പേര്‍ മൂന്നാര്‍ ടാറ്റ ആശുപത്രിയില്‍ ചികിത്സയിലാണ്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഒരു വിദ്യാര്‍ഥിയെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘം മൂന്നാറിലേക്ക് വിനോദയാത്ര തിരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നാറിലെത്തിയ സംഘം കുണ്ടള ഡാം സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെയായിരുന്നു അപകടം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക