19
Nov 2023
Thu
19 Nov 2023 Thu

ഒമാനില്‍ യാത്ര ഇനി ഈസി: വിമാനത്താവളത്തില്‍ മുഖം തിരിച്ചറിയുന്ന പുതിയ ഇഗേറ്റുകള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മസ്‌കറ്റ്: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖം തിരിച്ചറിയുന്ന പുതിയ ഇഗേറ്റ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. പുതിയ സാങ്കേതിക വിദ്യ ഈ ആഴ്ച മുതല്‍ നിലവില്‍ വരും. പഴയ ഇഗേറ്റില്‍ നിന്നും വ്യത്യസ്തമായി ആണ് പുതിയ ഗേറ്റുകള്‍ എത്തിയിരിക്കുന്നത്. മുഖം കൊണ്ട് തിരിച്ചറിയുന്ന പുതിയ സംവിധാനം ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത എന്ന് ഒമാന്‍ എയര്‍പോര്‍ട്ട് സിഇഒ ഷെയ്ഖ് ഐമന്‍ അല്‍ ഹൂത്തി പറഞ്ഞു.

എന്‍ട്രന്‍സ്, എക്‌സിറ്റ് വിഭാഗങ്ങളിലെ ഗേറ്റുകളില്‍ ആയി 18 ക്യാമറകള്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്. മറ്റ് നിരവധി സാങ്കേതിക വിദ്യയും വിമാനത്താവളത്തില്‍ തയ്യറാക്കിയിട്ടുണ്ടെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് സിഇഒ ഷെയ്ഖ് ഐമന്‍ അല്‍ ഹൂത്തി പറയുന്നു. ഇവിടെയത്തുന്ന സ്വദേശികള്‍ക്കു വിദേശികള്‍ക്കും പാസ്‌പോര്‍ട്ട് കാണിക്കാതെ പുതിയ ഗേറ്റ് ഉപയോഗപ്പെടുത്തി യാത്ര ചെയ്യാം

ഒമാനില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് പഴയ നടപടി ക്രമങ്ങള്‍ തന്നയായിരിക്കും.പഴയ വിമാനത്താവളത്തിലാണ് ആദ്യത്തെ ഇഗേറ്റ് ആരംഭിച്ചത്. ഒമാനിലേക്ക് വരുന്നവര്‍ക്കും പുറത്തുപോകുന്നവര്‍ക്കും ഐ.ഡി കാര്‍ഡോ റസിഡന്റ് കാര്‍ഡോ ഉപയോഗപ്പെടുത്തി പുറത്തുപോകാം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക