തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായി ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ തീപ്പൊരി വീണ് പടക്കശേഖരം പൊട്ടി മുസ് ലിം ലീഗ് പ്രവര്ത്തകന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ്(37)ആണ് മരിച്ചത്. ചെറുകാവ് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെയാണ് അപകടം.
|
സ്കൂട്ടറിനു മുന്നില്‍ പടക്കം വച്ച് ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്തുപോവുകയായിരുന്നു ഇര്‍ഷാദ്. ഈ സമയം തീപ്പൊരി സ്കൂട്ടറിലെ പടക്കങ്ങള്‍ക്കു മുകളില്‍ വീഴുകയും കൂട്ടത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂട്ടറിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു.
ALSO READ: 75 സീറ്റുകളുമായി വെല്‍ഫെയര്‍ പാര്‍ട്ടി കുതിപ്പ്
Related
Latest News
Trending
യുഎസുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്
- 02-Mar-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





