31
Dec 2025
Sat
31 Dec 2025 Sat
Muslim league worker dies in cracker blast during victory celebration

തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായി ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ തീപ്പൊരി വീണ് പടക്കശേഖരം പൊട്ടി മുസ് ലിം ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ്(37)ആണ് മരിച്ചത്. ചെറുകാവ് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂട്ടറിനു മുന്നില്‍ പടക്കം വച്ച് ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്തുപോവുകയായിരുന്നു ഇര്‍ഷാദ്. ഈ സമയം തീപ്പൊരി സ്‌കൂട്ടറിലെ പടക്കങ്ങള്‍ക്കു മുകളില്‍ വീഴുകയും കൂട്ടത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്‌കൂട്ടറിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു.

ALSO READ: 75 സീറ്റുകളുമായി വെല്‍ഫെയര്‍ പാര്‍ട്ടി കുതിപ്പ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക