തദ്ദേശ തിരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കുതിപ്പ്. 2020ലെ തിരഞ്ഞെടുപ്പില്‍ 65 സീറ്റുകളായിരുന്നു പാര്‍ട്ടിക്കുണ്ടായിരുന്നത്. മൂന്ന് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിലും 56 ഗ്രാമപ്പഞ്ചായത്ത് സീറ്റുകളിലും 16 മുനിസിപ്പാലിറ്റി സീറ്റുകളിലുമാണ് പാര്‍ട്ടി ജയിച്ചുകയറിയത്. ഇത്തവണ യുഡിഎഫിനൊപ്പമായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്.
|
അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിതെന്ന് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പ്രതികരിച്ചു. പാര്‍ട്ടിക്കെതിരേ വിമര്‍ശനവും വിദ്വേഷ പ്രചാരണവും നടത്തിയ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ജനം പുച്ഛിച്ച് തള്ളിയെന്നും റസാഖ് പാലേരി പറഞ്ഞു.
ALSO READ: കരുത്തുകാട്ടി എസ്ഡിപിഐ: ജയം 102 ഇടങ്ങളില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



