24
Jun 2024
Tue
നിലമ്പൂര്‍: എംഇഎസ് മമ്പാട് കോളജിലെ പ്രഥമ മലയാളം അധ്യാപകനും പണ്ഡിതനും വാഗ്മിയുമായിരുന്ന പ്രഫ. സി വി എന്‍ നമ്പൂതിരിയുടെ സ്മരണാര്‍ഥം മലയാളവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ പ്രഫ.സിവിഎന്‍ സാഹിത്യ പുരസ്‌കാരം എന്‍ പ്രഭാകരന്. ‘ഞാന്‍ മാത്രമല്ലാത്ത ഞാന്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം. കെ. എ ബീന, ഇ സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് കൃതി തിരഞ്ഞെടുത്തത്. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം.
![]() |
|
എം.ഇ.എസ് മമ്പാട് കോളജില്‍ നടക്കുന്ന പ്രഫ.സി.വി.എന്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് കോളജ് മാനേജ്‌മെന്റ് സെക്രട്ടറി പ്രഫ. ഒ. പി. അബ്ദുറഹിമാന്‍, പ്രിന്‍സിപ്പല്‍ ഡോ. മന്‍സൂര്‍ അലി എന്നിവര്‍ അറിയിച്ചു.