01
Sep 2023
Fri
01 Sep 2023 Fri

അജ്മാന്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് നാദാപുരം സ്വദേശി ഷാര്‍ജയില്‍ മരിച്ചു. നാദാപുരം തൂണേരി കല്ലാട്ട് താഴക്കുനി മൂസ (58) ആണ് മരിച്ചത്.
ഷാര്‍ജയിലെ താമസ സ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട മൂസയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാര്‍ജയില്‍ സ്വന്തമായി ബിസിനസ് ചെയ്തുവരികയായിരുന്നു. ഷാര്‍ജ കെ.എം.സി.സിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സറീന. മക്കള്‍: അഫ്നാന്‍, അദ്നാന്‍, ഫര്‍സീന. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.